സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയം 99.04%

ന്യുഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.04% ആണ് വിജയം.

തിരുവനന്തപുരം മേഖലയാണ് ഏറ്റവും മുന്നില്‍ 99.99%. ചെന്നൈ, ബംഗലൂരു മേഖലകള്‍ രണ്ടാമതും മൂന്നാമതുമെത്തി. സ്‌കോര്‍ യഥാക്രമം 99.96%, 99.94%. 2020ല്‍ 91.46% പേരും 201ല്‍ 91.10% പേരുമാണ് വിജയിച്ചത്. ഈ വര്‍ഷം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 21,13,767 വിദ്യാര്‍ത്ഥികളില്‍ 20,97,128 പേര്‍ വിജയിച്ചു. 20,76,997 പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്.

16,639 വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്് ഇത് വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്്.ഇ അറിയിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതിയവരില്‍ 2.76% പേര്‍ (57,824) പേര്‍ 95 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി.

പെണ്‍കുട്ടികളില്‍ 99.24% പേരും ആണ്‍കുട്ടികളില്‍ 98.89 ശതമാനം പേരും വിജയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടി. പന്ത്രണ്ടാം ക്ലാസിലൂം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടിയിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലും 100 ശതമാനം വിജയമുണ്ട്.

ഫലം cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അറിയാം. ഫലമറിയുന്നതിന് റോള്‍ നമ്ബര്‍ ഉപയോഗിക്കണം. മാര്‍ക്ക്ഷീറ്റുകളും സര്‍ട്ടിഫിക്കറ്റുകളും ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ digilocker.gov.in നിന്നും ലഭിക്കും. സിബിഎസ്‌ഇയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ വേണം പ്രവേശിക്കാ. ഇവിടെ നിന്നും മാര്‍ക്ക്ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *