വൈദ്യമഹാസഭ  മഹാസമ്മേളനം ഡിസംബർ 7 മുതൽ 14 വരെ

തിരുവനന്തപുരം  വൈദ്യ മഹാസഭ മഹാസമ്മേളനം ഡിസംബർ 7 മുതൽ14 വരെ തിരുവനന്തപുരം പെരുന്താന്നിയിലുള്ള മിത്രനികേതൻ സിറ്റി സെന്ററിലും ഡിസംബർ 9 ന് കിഴക്കേകോട്ട പ്രിയദർ ശിനി ഹാളിലുമായി നടക്കും.

സംസ്ഥാനതല ശില്പശാല, അഷ്ടദിന പഠനശിബിരം,  വെബ്സൈറ്റ് ഉദ്ഘാടനം,  സുവനീർ പ്രകാശനം,  അപൂർവ്വ ഔഷധസസ്യങ്ങൾ,  കറി ഇലകൾ, എന്നിവയുടെ പ്രദർശനം, എക്സിബിഷൻ,  പ്രമുഖ നാട്ടുവൈദ്യന്മാരും ആദിവാസി, ഒറ്റ മൂലിചികിത്സകരും സമഗ്രചികിത്സാ വിദഗ്ധരും പങ്കെടുക്കുന്ന മെഗാ ചികിത്സാ ക്യാമ്പുകൾ, വൈദ്യ ശ്രേഷ്ടരെ ആദരിക്കൽ, സംവാദം  ഗ്രഹൗഷധ നിർമ്മാണ പരിശീലനം, കലാസന്ധ്യ ,   പാരമ്പര്യ നാട്ടുവൈദ്യ സംഗമം,   അവകാശ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
ഡിസംബർ 7 രാവിലെ 10 മണിക്ക്  പ്രമുഖ നാട്ടുവൈദ്യ പത്മശ്രീ അവാർഡി കെ. ലക്ഷ്മിക്കുട്ടിയമ്മയുടെ സാന്നിദ്ധ്യത്തിൽ പ്രമുഖ കവിയത്രി ബി. സുഗതകുമാരി ഭദ്രദീപം തെളിയിക്കും.  വി.എസ്. ശിവകമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
തിരുവനന്തപുരം മേയർ അഡ്വ. വി.കെ. പ്രശാന്ത് , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധു , സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ ചെയർമാൻ ഡോ. എസ്. സി. ജോഷി എന്നിവർ എക്സിബിഷൻ,   ചികിത്സാ ക്യാമ്പ്, സുവനീർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും.NIIST ഡയറക്ടർ ഡോ. എ. അജയഘോഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, പ്രസ് ക്ലബ്ബ് സെക്രട്ടറി  എം.രാധാകൃഷ്ണൻ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ മുൻ പ്രസിഡൻറ് പി.റ്റി. മാത്യു എന്നിവർ മുഖ്യാതിഥികളായിരിക്കും. മുഖ്യ പ്രഭാഷകൻ ആചാര്യ കെ.എം.രമേഷ് ബാബു പാരമ്പര്യ വൈദ്യത്തിന്റെ ശാസ്ത്രീയത എന്ന വിഷയം അവതരിപ്പിക്കും. കൗൺസിലർ ചിഞ്ചു ടീച്ചർ, പാമ്പാടുംപാറ പി.വി. ബാലകൃഷ്ണൻ വൈദ്യർ, എം.എം. സിദ്ദിക്ക് വൈദ്യർ,  ഡോ.രഘു രാമ ദാസ്, ഡോ. ഷാജിക്കുട്ടി, കെ.വി.സുഗതൻ, എ.സലാഹുദ്ദീൻ എന്നിവർ ആശംസാ പ്രസംഗം നടത്തും.
പാരമ്പര്യ വൈദ്യം ഇന്നലെ, ഇന്ന്, നാളെ – സെമിനാർ വടകര സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ആസ്ഥാന ഗുരുനാഥൻ കെ. ഗോപാലൻ വൈദ്യർ ഉദ്ഘാടനം ചെയ്യും. യോഗാചാര്യ വൈദ്യ കേസരി ഓയൂർ കെ. പ്രഭാകരൻ വൈദ്യർ, അന്നമ്മ ദേവസ്യ (ചെടിയമ്മ) പി.റ്റി.ലക്ഷ്മണൻ വൈദ്യർ, മടിക്കൈ കുമാരൻ വൈദ്യർ തുടങ്ങിയവർ വിഷയാവതരണം നടത്തും.
വൈകിട്ട് 6ന് നടക്കുന്ന സംവാദത്തിൽ ഡോ: ജേക്കബ് വടക്കഞ്ചേരി  പ്രമേഹവും രക്തസമ്മർദ്ദവും മാറാരോഗങ്ങളല്ല എന്ന വിഷയം അവതരിപ്പിക്കും. കാമുദി ടി.വി. ന്യൂസ് ഹെഡ് ശങ്കർ ഹിമഗിരി മോഡറേറ്ററായിരിക്കും.
ഡിസംബർ 8 ന് അർബുദം, ഹൃദ്’ രോഗം, വൃക്കരോഗം, കരൾ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സംയോജിത ചികിത്സാ പരീക്ഷണ ഫലങ്ങളും നാട്ടുചികിത്സകളും സെമിനാർ നടക്കും. RCC കാൻസർ റിസർച്ച്  ഡിവിഷൻ അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.സുജാതൻ മോഡറേറ്ററായിരിക്കും. പ്രമുഖ കാൻസർ ചികിത്സകരായ  ഡോ.സി.പി.മാത്യു (കോട്ടയം), ഡോ. സി.എൻ.ടി.നമ്പൂതിരി (കിടങ്ങൂർ), പ്രൊഫ. എ. വിജയൻ (പാലക്കാട്) , ജോൺ തോമസ് (ചേർത്തല), കെ.കെ. സുബ്രഹ്മണ്യൻ (വൈബ്രിയോണിക്സ്, കാസർഗോഡ്), നാരായണൻ വട്ടോളി (യൂറിൻ തെറാപ്പി, കോഴിക്കോട്), മഞ്ഞപ്ര രാജു ജോസഫ് വൈദ്യർ, കെ.തങ്കച്ചൻ വൈദ്യർ (മാലോം, കാസർഗോഡ്), ടി.പി. വാസു വൈദ്യർ (പാനൂർ, കണ്ണൂർ), ഡോ. റ്റി. കെ. ബി ജോയ് (കൊട്ടിയം, കൊല്ലം), കെ.ജെ.ജോൺ (ചെറിയാൻ ആശ്രമം, കോട്ടയം) എന്നിവർ അനുഭവങ്ങൾ  പങ്കുവയ്ക്കും.
വൈകിട്ട് 6ന്  ചികിത്സ ആർക്ക് – രോഗിക്കോ? രോഗത്തിനോ? ഡോക്ടർക്കോ? മരുന്ന് കമ്പനികൾക്കോ? സംവാദം നടക്കും. അജിത് വെണ്ണിയൂർ മോഡറേറ്ററായിരിക്കും.ജനാരോഗ്യ പ്രസ്ഥാനം ജനറൽ സെക്രട്ടറി കെ.വി.സുഗതൻ മുഖ്യപ്രഭാഷണം നടത്തും.
 ഡിസംബർ 9 ന് നാടിന്റെ നന്മയ്ക്കും ആരോഗ്യ ജീവിതത്തിനും നാടൻ പശു എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന തല സെമിനാറും പഞ്ചഗവ്യ ചികിത്സാ ക്യാമ്പും നടക്കും. തിരുവനന്തപുരം കിഴക്കേകോട്ട പ്രിയദർശിനി ആഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാനതല സെമിനാർ പ്രശസ്ത സിനിമാതാരം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.  കിന്നിഗോളി ശ്രീ ശക്തിദർശൻ യോഗാശ്രമം ഗുരുജി ദേവ ബാബ അനുഗ്രഹ പ്രഭാഷണം നടത്തും. കാഞ്ചീപുരം പഞ്ചഗവ്യ വിദ്യാപീഠം കുലപതി  ഗവ്യസിദ്ധാചാര്യൻ ഡോ.നിരഞ്ജൻ വർമ്മ മുഖ്യപ്രഭാഷണം നടത്തും. പ്രളയാനന്തര കേരളത്തിലെ സുസ്ഥിര കൃഷിയും നാടൻ പശുക്കളും, നാടൻ പശുക്കളുടെ സവിശേഷതകൾ, പ്രാധാന്യം, പാരമ്പര്യമൃഗചികിത്സയുടെ അനിവാര്യത, ഹരിത സമ്പദ് വ്യവസ്ഥ, ഗവ്യോല്പന്ന സംരഭകത്വ ഉല്പന്നങ്ങൾ, പഞ്ചഗവ്യ ചികിത്സാനുഭവങ്ങൾ എന്നീ വിഷയങ്ങൾ ഡോ. എൻ. ശുദ്ധോധനൻ, ഡോ. ഇ.കെ.ഈശ്വരൻ, ഡോ. വി.എ.അനിൽ: കുമാർ, ഡോ.ആർ. വിജയൻ ,  പി.കെ.ലാൽ, എസ്. ആർ. ശ്യാംകുമാർ ,  ഗവ്യ സിദ്ധ ചന്ദ്രൻ പിള്ള,  ഡോ. ഷീജാ രതീഷ് എന്നിവർ  അവതരിപ്പിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ അഡ്വ. എ.സമ്പത്ത് എം.പി. മുഖ്യാതിഥിയായിരിക്കും. ഭാരതീയ വികാസ സംഗമം ദക്ഷിണമേഖലാ കൺവീനർ അഡ്വ. കെ.ജി. മുരളീ’ ധരൻ അദ്ധ്യക്ഷത വഹിക്കും. 6 മണി മുതൽ    ദക്ഷിണ കർണ്ണാടകത്തിലെ കിന്നിഗോളി ശ്രീ ശക്തിദർശൻ യോഗാശ്രമം കലാവേദി അവതരിപ്പിക്കുന്ന  “വിശ്വമാതാ ഗോമാത”  ഹിന്ദി – മലയാളം നൃത്തനാടക ദൃശ്യാവിഷ്ക്കരണം, ഗവ്യ ഉല്പന്നങ്ങളുടെ പ്രദർശനം, വില്പന എന്നിവ ഉണ്ടായിരിക്കും.
ഡിസംബർ 10ന് സംഘകാല ചികിത്സ, പാരമ്പര്യ നാട്ടുവൈൈദ്യം തുടങ്ങിയവയുടെ സമകാലിക പ്രസക്തി ചർച്ച  ചെയ്യും. ഡോ. പി.ജെ. ചെറിയാൻ മോഡറേറ്ററായിരിക്കും. അഗസ്ത്യമുനിയുടെ ഔഷധ രഹിത മർമ്മ ചികിത്സ, കായ കല്പ രസായന ചികിത്സകൾ, ആദിവാസി ആയുർവ്വേദം, ആദി യോഗ എന്നീ്നീ വിഷയങ്ങൾ ഡോ. എ.കെ.പ്രകാശൻ ഗുരുക്കൾ, മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, ഡോ. എസ്. ബലരാമ കൈമൾ, ഡോ. എം.ആർ. വിജയൻ, കോയമ്പത്തൂർ നടരാജ സാമി എന്നിവർ അവതരിിപ്പിക്കും
വൈകിട്ട് 6 മണിക്ക് നടക്കുന്ന ആരാണ് വൈദ്യൻ ? ആരാണ് വ്യാജൻ? സംവാദത്തിൽ മാതൃഭുമി  ചീഫ്  റിപ്പോർട്ടർ  എസ്.ഡി. വേണുകുമാർ മോഡറേറ്ററായിരിക്കും. ചേർത്തല മോഹനൻ വൈദ്യർ വിഷയം അവതരിപ്പിക്കും. കെ.ബി. മദൻ മോഹൻ ചർച്ചയിൽ പങ്കെടുക്കും.
ഡിസംബർ 11 ന് ഓഷോ ദിനത്തോടുബന്ധിച്ച്  ആചാര്യ അരുൾ കുമാർ അനുസ്മരണം, മുദ്രാ തെറാപ്പി, മെഡിറ്റേഷൻ പരിശീലനം എന്നിവ കോഴിക്കോട് ഓഷോധാരാ ഇന്നർ ഹാർമണി  ടീം നൽകും. പ്രകൃതി ചികിത്സ, നാച്വറൽ ഹൈജീൻ വിഷയങ്ങൾ ഡോ. ഗംഗാധരൻ ചിങ്ങന്നത്ത്, സനൂപ് നരേന്ദ്രൻ, വിശ്വംഭരൻ മംഗലത്ത് എന്നിവർ അവതരിപ്പിക്കും.
ഡിസംബർ 12ന് നാട്ടു വൈദ്യവും നാട്ടറിവുകളും നമുക്കും വരും തലമുറയ്ക്കും എന്ന വിഷയം ചർച്ച ചെയ്യും. ഡോ.കെ.വി. മുഹമ്മദ് കുഞ്ഞി മോഡറേറ്ററായിരിക്കും. രോഗനിർണ്ണയവും രോഗ നിവാരണവും, മുത്തശ്ശി വൈദ്യത്തിലെ  ഒറ്റമൂലി പ്രയോഗങ്ങൾ, തെങ്ങ്, നക്ഷത്ര വൃക്ഷങ്ങൾ, ദശപുഷ്പങ്ങൾ എന്നിവ കൊണ്ടുള്ള നാട്ടു ചികിത്സാവിധികൾ, ഇലയറിവ്,  വിരുദ്ധാഹാരങ്ങളും രോഗങ്ങളും, രോഗ നിർണ്ണയം ജ്യോതിഷത്തിൽ എന്നീ വിഷയങ്ങൾ വി.റ്റി.ശ്രീധരൻ വൈദ്യർ, അന്നമ്മ ദേവസ്യ (ചെടിയമ്മ), അമ്പലമേട് കെ.രവീന്ദ്രനാഥൻ, സജീവൻ കാവുങ്കര,  ജോസ് പാറശ്ശേരി വൈദ്യർ, ബാലരാമപുരം ഒ. കെ. ജയപ്രസാദ് ജ്യോത്സ്യൻ എന്നിവർ അവതരിപ്പിക്കും. ജ്യോതിഷ, വാസ്തു ശാസ്ത്ര വീക്ഷണത്തിലെ രോഗ ദുരിതങ്ങൾ എന്ന വിഷയത്തിൽ വൈകിട്ട്  നടക്കുന്ന സംവാദത്തിൽ പി.എം. ബിനുകുമാർ, നെയ്യാറ്റിൻകര രുദ്രാ ശങ്കരൻ, തേവൻകോട് ഗുരുകുലം സജ്ഞയ് സ്വാമി എന്നിവർ പങ്കെടുക്കും.
ഡിസംബർ 13ന് നടക്കുന്ന സമഗ്ര ചികിത്സ, മറ്റ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള മരുന്ന് ഉപയോഗിക്കാത്ത  വിശിഷ്ട ചികിത്സാ സമ്പ്രദായങ്ങൾ സെമിനാർ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഹോളിസ്റ്റിക്ക് മെഡിസിൻ മുൻ മേധാവി ഡോ. പി.കെ.ജയ്റസ്  ഉദ്ഘാടനം ചെയ്യും. ഭാരത സർക്കാരിന്റെ  ഹോമിയോപ്പതി മുൻ അഡ്വൈസറും സംസ്ഥാന ഹോമിയോപ്പതി കൗൺസിൽ പ്രസിഡൻറുമായ ഡോ. രവി എം. നായർ മുഖ്യാതിഥിയായിരിക്കും. ആയുഷ്യ സ്ഥാപക ഡയറക്ടർ സിസ്റ്റർ ഡോ. എലൈസ കുപ്പോഴയ്ക്കൽ മോഡറേറ്ററായിരിക്കും. അരികുലാർ തെറാപ്പി,  രാജാധിരാജ യോഗം, അരബിന്ദോ സമഗ്രചികിത്സ, പ്രാണിക് ഹീലിംഗ്, അക്സസ് ബാർ ഹീലിംഗ്, അക്യുപ്രഷർ, കപ്പിംഗ് & മോക്സിബ്യൂഷൻ, ഡോൺ തെറാപ്പി, സുജോക്ക്, സിദ്ധ- മർമ്മ , ന്യൂറോ തെറാപ്പി എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ആചാര്യ വിനയകൃഷ്ണ, ഡോ. റൊസാരിയോ എലിസബത്ത്‌, അരുൺ സിജോ, ദാമോദരൻ ഹരിദാസ്, വി.വി. ഹേനാ അജയ്, യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ, ചിറ്റൂർകേശവദേവ്, ഡോ. വി. വിജയകുമാർ, പി.കെ. അബ്ദുൾ ജലീൽ ഗുരുക്കൾ, പാനൂർ റ്റി.പി. വാസു വൈദ്യർ എന്നിവർ വിഷയാവതരണം നടത്തും.
ആനന്ദ ജീവിതം (മരുന്നില്ലാതെ എങ്ങനെ ജീവിക്കാം) എന്ന വിഷയത്തിൽ വൈകിട്ട് നടക്കുന്ന സംവാദത്തിൽ മുംബെ ജയ് ഭഗവാൻ അക്യുപ്രഷർ സർവ്വീസ്  (ഇൻറർ നാഷണൽ) ആചാര്യ ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. കെ.റ്റി. അബ്ദുള്ള ഗുരുക്കൾ മോഡറേറ്ററായിരിക്കും.
ഡിസംബർ 14 ന് നടക്കുന്ന നാട്ടുവൈദ്യ സംഗമത്തിൽ ഒ. രാജഗോപാൽ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. പി. വിശ്വംഭരപണിക്കർ, സ്റ്റേറ്റ് റിസോർസ് സെൻറർ ഡയറക്ടർ ഡോ. എൻ.ബി. സുരേഷ് കുമാർ, കേരളാ സോഷ്യൽ സർവ്വീസ് ഫോറം എക്സി. ഡയറക്ടർ റവ.ഫാ. ജോർജ് വെട്ടിക്കാട്ടിൽ, മിത്ര നികേതൻ ഡയറക്ടർ സേതു വിശ്വനാഥൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ ആർ. രാമാനന്ദ് നാട്ടുവൈദ്യത്തിന്റെ ഭാവി എന്ന വിഷയം അവതരിപ്പിക്കും. ദീപിക സീനിയർ റിപ്പോർട്ടർ വയ്യ്. എസ്. ജയകമാർ  മോഡറേറ്ററായിരിക്കും. ഭാവി പരിപാടികൾ അടങ്ങുന്ന അനന്തപുരി അവകാശ പ്രഖ്യാപനത്തോടെ വൈദ്യ മഹാസഭ പരിപാടികൾ സമാപിക്കും.
സംസ്ഥാന മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ,
ശാസ്ത്ര ഗവേഷണ സ്ഥാപന മേധാവികൾ, ശാസ്ത്രജ്ഞർ, വിവിധ ചികിത്സാ വിഭാഗം പ്രതിനിധികൾ, പാരമ്പര്യ – നാട്ടുവൈദ്യ ചികിത്സാരംഗത്തെ പ്രമുഖർ, നാട്ടറിവ് വിദഗ്ധർ, ചലച്ചിത്ര പ്രവർത്തകർ, പത്രമാധ്യമ സംഘടനാ നേതാക്കൾ, പത്രപ്രവർത്തകർ, സന്നദ്ധ സംഘടനാ നേതാക്കൾ തുടങ്ങിയവർ ഡിസംബർ 14 വരെ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may missed