പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാനം ‘ഇ-റുപ്പി’ പ്രധാനമന്ത്രി പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി.

ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള പണരഹിതവും സമ്ബര്‍ക്കരഹിതവുമായ സംവിധാനമാണ് ഇത്. ഇത് ഒരു ക്യുആര്‍ കോഡോ അല്ലെങ്കില്‍ എസ്‌എംഎസ് സന്ദേശം വഴി ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ ഇ-റുപ്പി ലഭ്യമാക്കാനാവും.

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്.

ഡിജിറ്റല്‍ പേയ്‍മെന്റിന്റെ കറന്‍സി രഹിതവും സമ്ബര്‍ക്കരഹിതവുമായ മാര്‍ഗമാണ് ഇ-റുപ്പി. തുടക്കത്തില്‍, ആരോഗ്യ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കാണ് ഇ-റുപ്പി നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കി വാക്സിനെടുക്കുന്നവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. വാക്സിനെടുക്കാന്‍ ആരെയെങ്കിലും സഹായിക്കണമെന്ന് താല്‍പര്യമുള്ളവര്‍ക്ക്, സഹായം ഇ-റുപ്പി വൗച്ചറുകളായി നല്‍കാം. ഇങ്ങനെ നല്‍കുന്ന പണം വാക്സിനേഷന് മാത്രമേ ഉപയോഗിക്കാനാകൂ -മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed