ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മന്ത്രി വി ശിവന്‍കുട്ടി രാജി വെയ്ക്കണമെന്ന് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി വന്നശേഷം ഇന്ന് ആദ്യമായാണ് മന്ത്രി ശിവന്‍കുട്ടി നിയമസഭയിലെത്തിയത്.

ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തുകയും ചോദ്യോത്തരവേള തടസപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. ഇരിപ്പിടങ്ങളില്‍ വെച്ച്‌ തന്നെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്.

ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയിരുന്നു. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്ക് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും നടത്തിയ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കാലാശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *