വിസ്മയ കേസില്‍ ജി.മോഹന്‍രാജ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കൊല്ലം: വിസ്മയ കേസില്‍ കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ജി. മോഹന്‍രാജിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.

അഞ്ചല്‍ ഉത്ര കേസിലെയും സപെഷ്യല്‍ പ്രോസിക്യൂട്ടറാണ് മോഹന്‍രാജ്. ജി മോഹന്‍രാജിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *