യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും

ന്യൂഡല്‍ഹി: യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ആദ്യമായാണ് ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.

സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവിരുദ്ധത എന്നീ മൂന്ന് പ്രധാന മേഖലകളില്‍ ഇന്ത്യ ഈ മാസത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും.

ഇത് പത്താമത്തെ തവണയാണ് ഇന്ത്യ സുരക്ഷാ കൗണ്‍സിലിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് . 1950 ജൂണ്‍ , 1967 സെപ്റ്റംബര്‍ , 1972 ഡിസംബര്‍ , 1977 ഒക്ടോബര്‍ , 1985 ഫെബ്രുവരി , 1991 ഒക്ടോബര്‍ , 1992 ഡിസംബര്‍ , 2011 ആഗസ്റ്റ് , 2012 നവംബര്‍ എന്നീ കാലയളവില്‍ ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed