ഓണക്കിറ്റ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് നല്‍കുന്നത്.

എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്‌ത്‌ 2, 3 തീയതികളിലും പിഎച്ച്‌എച്ച്‌ (പിങ്ക്‌) വിഭാഗത്തിന് ആഗസ്‌ത്‌ 4 മുതല്‍ 7 വരെയും എന്‍പിഎസ് (നീല) വിഭാഗത്തിന് ആഗസ്‌ത്‌ 9 മുതല്‍ 12 വരെയും എന്‍പിഎന്‍എസ് (വെള്ള) വിഭാഗത്തിന് ആഗസ്‌ത്‌ 13 മുതല്‍ 16 വരെയുമാണ്‌ കിറ്റ്‌ വിതരണം ചെയ്യുക.

15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓണക്കിറ്റിലെ സാധനങ്ങള്‍

 1. പഞ്ചസാര- 1 കി.ഗ്രാം
 2. വെളിച്ചെണ്ണ- 500 മി.ലി
 3. ചെറുപയര്‍- 500 ഗ്രാം
 4. തുവരപരിപ്പ്- 250 ഗ്രാം
 5. തേയില – 100 ഗ്രാം
 6. മുളക്/മുളക് പൊടി- 100 ഗ്രാം
 7. ഉപ്പ്- 1 കി.ഗ്രാം
 8. മഞ്ഞള്‍- 100 ഗ്രാം
 9. സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്
 10. കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്
 11. ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്
 12. നെയ്യ് – 50 മി.ലി
 13. ശര്‍ക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം
 14. ആട്ട- 1 കി.ഗ്രാം
 15. ബാത്ത് സോപ്പ് – 1 എണ്ണം

തുണിസഞ്ചിയിലാണ് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് നല്‍കുന്നത്.

കേരളത്തിലെ 86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കും. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *