24 മണിക്കൂറിനിടെ രാജ്യത്ത് 41,649 പേര്‍ക്ക് കോവിഡ്‌

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നില്ല. 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് രോഗബാധ. 539 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

നിലവില്‍ 4,08,920 പേരാണ് ചികിത്സയിലുള്ളത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,13,993 ആയി. ഇന്നലെ 37,291 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 20,772 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *