പഞ്ചാബ് അതിര്‍ത്തിയില്‍ 2 പാക് നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: പഞ്ചാബിലെ തണ്‍ തരന്‍ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ രണ്ട് പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി 8.48 ന് അതിര്‍ത്തി ക്ക് സമീപം സംശയാസ്പദമായ നീക്കം ബിഎസ്‌എഫ് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന്‌ ബിഎസ്‌എഫിന്റെ ഒരു ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരോട് നിര്‍ത്താന്‍ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവര്‍ ശ്രദ്ധിച്ചില്ല. ഭീഷണി തിരിച്ചറിഞ്ഞ ബിഎസ്‌എഫ് സൈന്യം വെടിയുതിര്‍ത്തു, ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *