സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.37% വിജയം

ന്യൂഡല്‍ഹി: സി. ബി. എസ്​. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനം പേർ വിജയിച്ചു. 12.96 ലക്ഷം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 99.13 ശതമാനം ആണ്‍കുട്ടികള്‍ വിജയം സ്വന്തമാക്കി. പെണ്‍കുട്ടികളില്‍ വിജയ ശതമാനം 99.67. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറു മേനി വിജയം കൈവരിച്ചു. മാർക്ക് രേഖപ്പെടുത്താതെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​ സംവിധാനം സി. ബി. എസ്​. ഇ ഒരുക്കിയിട്ടുണ്ട്​. സി. ബി. എസ്​. ഇ. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ കഴിയൂ. https://cbseresults.nic.in/ അ​ല്ലെങ്കില്‍ https://www.cbse.gov.in/ ഈ വെബ്​സൈറ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു​ വിദ്യാർഥികളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ അറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *