സ്വര്‍ണവില പവന് 280 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി 36,200 രൂപയായി.

ഗ്രാമിന് 35 രൂപ കൂടി 4525 രൂപയുമായി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പവന്റെ വില വര്‍ധിക്കുന്നത്. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,827.28 ഡോളറിലെത്തി. ഡോളറിന്റെ തളര്‍ച്ച സ്വര്‍ണം നേട്ടമാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 48,254 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

You may missed