നടക്കാവില്‍ പഴയ ഇന്ധന ടാങ്കിന് തീപ്പിടിച്ചു

കോഴിക്കോട് : നടക്കാവില്‍ വയനാട് റോഡില്‍ ടാങ്കറിനു തീപ്പിടിച്ചു. കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വീസിന്റെ ഡിപ്പോ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുണ്ടായിരുന്ന ഇന്ധന പമ്ബിന്റെ ടാങ്കര്‍ മണ്ണിനടിയിലുണ്ടായിരുന്നു. പഴയ ടാങ്കര്‍ മുറിച്ച്‌ കഷ്ണങ്ങളാക്കി നീക്കാനുള്ള ശ്രമത്തിനിടെയാണു തീ പിടിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *