പെഗസസില്‍ അന്വേഷണം : ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം ഫോണ്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് വ്യക്തമായിരുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശി കുമാര്‍ എന്നിവരാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഹരജി എത്രയും പെട്ടെന്ന് ലിസ്റ്റ് ചെയ്യണമെന്ന് ഇവര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് പെഗസസ് ഫോണ്‍ ചോര്‍ത്തലിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

പെഗസസ് ചോര്‍ത്തല്‍ നടന്നുവെന്ന സംശയിക്കുന്ന ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കിയെന്നും ഹരജിയില്‍ പറയുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സുരക്ഷാലാബില്‍ നടത്തിയ പരിശോധനയിലാണ് ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *