കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി,; ചുമതല മൂന്നംഗ സമിതിക്ക്

കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിതിനെ മാറ്റി. പകരം ചുമതല മൂന്നംഗ സമിതിക്ക് കൈമാറി.

വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അജിതിനെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

സിപിഐഎമ്മിന് അനുകൂലമായ നിലപാടാണ് എം സി അജിത് സ്വീകരിച്ചതെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് നടപടി. തട്ടിപ്പ് സംബന്ധിച്ച്‌ നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയാറായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

മൂന്നംഗ സമിതിക്ക് ഭരണം കൈമാറിയത്തിലൂടെ ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You may missed