ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വി. ശിവന്‍കുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവെക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി അന്തിമമാണ്. അത് അനുസരിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണെന്നും ഇന്നലെ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ നിയമപരമായി നേരിടും. കേസിനെ ആവശ്യമായ രീതിയില്‍ കോടതിയില്‍ നേരിടാനുള്ള നടപടി സ്വീകരിക്കും. ഇതിന്റെ പേരില്‍ രാജിവെക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may missed