ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; ആളപായമില്ല

ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ പാലം ഒലിച്ചുപോയി.

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിതി ജില്ലയിലെ ഷന്‍ഷനള്ള ഗ്രാമത്തിലാണ് വീണ്ടും മിന്നല്‍ പ്രളയം ഉണ്ടായത്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപ ദിവസങ്ങളിലുണ്ടായ പ്രളയത്തില്‍ ഇതുവരെ 6 പാലങ്ങളാണ് മേഖലയില്‍ ഒലിച്ചുപോയത്.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രളയത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഹിമാചല്‍പ്രദേശ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയത്തിലും മേഘസ്ഫോടനത്തിലുമായി കഴിഞ്ഞ ദിവസം 21പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *