ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്

തിരുവനന്തപുരം: പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. അടുത്തമാസം 4 ന് അവസാനിക്കുന്ന പട്ടിക സെപ്തംബര്‍ 29 വരെ നീട്ടാനാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.

ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് നാല് വരെ നീട്ടിയത്. കൊവിഡും ലോക്ക്ഡൗണും കാരണം അഡ്‌വൈസ് മെമ്മോ ലഭിക്കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യാഗാര്‍ഥികള്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

ഉത്തരവിന്റെ നിയമ വശം പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *