സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. കേന്ദ്ര സര്‍ക്കാരിനും കസ്റ്റംസിനുമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നും ഒഴിയാനുള്ള് ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനസാക്ഷി റമീസിന്റെ അപകടമരണം തെളിവില്ലാണ്ടാക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കാറിന് പിന്നല്‍ ബൈക്കിടിച്ചപ്പോള്‍ ഗുരുതര പരിക്കേറ്റാണ് റമീസിന് മരണം സംഭവിച്ചത്. ഹെല്‍മെറ്റ് ഇല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണം. അപകടത്തില്‍ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിഷയത്തില്‍ മലപ്പുറം പോലീസ് അന്വേഷണം തുടരുന്നതായും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *