വഴിയരികില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ ശരീരത്തിലൂടെ ട്രക്ക് കയറി ഇറങ്ങി; 18 പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബാങ്കില്‍ വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു.

അമിതവേഗയിലെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. ഹരിയാനയിലും പഞ്ചാബിലും ജോലി ചെയ്യുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ബസ് കേടായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നിര്‍ത്തിയിടുകയായിരുന്നു. ബസിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്നു യാത്രക്കാര്‍. ബസിനു പിന്നിലാണ് ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നോട്ടുനീങ്ങുകയും ഉറങ്ങിക്കിടന്നവരുടെ മേല്‍ കയറുകയുമായിരുന്നു.

മൃതദേഹങ്ങള്‍ ബസ് കയറി അരഞ്ഞ നിലയിലാണ്. ബസിന്റെ അടിയില്‍ കുടുങ്ങിപ്പോയവരെ രക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ ആ്രശിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു.

130 ഓളം പേരാണ് ബസിലുണ്ടായിരുന്നത്. രാത്രി എട്ടു മണിയോടെ ബസ് കേടാവുകയായിരുന്നു. നന്നാക്കാന്‍ സമയമെടുക്കുമെന്നും ഡ്രൈവര്‍ അറിയിച്ചതോടെ കുറച്ചുപേര്‍ പുറത്തേ് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി പോയി. മറ്റു കുറച്ചുപേര്‍ ബസിനു മുന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *