ഇന്ത്യ- ശീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രൂണല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇന്നു നടത്താനിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു.

ആദ്യ മത്സരത്തില്‍ ക്രൂണല്‍ പാണ്ഡ്യ കളിച്ചിരുന്നു. എല്ലാ കളിക്കാരിലും കോവിഡ് പരിശോധന നടത്തിയേക്കും. മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചില്ലെങ്കില്‍ മത്സരം ബുധനാഴ്ച നടത്തിയേക്കും. ഇന്ത്യന്‍ താരങ്ങളെല്ലാം ഇപ്പോള്‍ ഐസൊലേഷനില്‍ ആണ്.

കോവിഡ് മൂലം ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ മാറ്റി വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed