കോവിഡ് പ്രതിസന്ധി: നിയമസഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി സംബന്ധിച്ച്‌ നിയമസഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്‌ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്‌.

കൊവിഡും ലോക്ക്ഡൗണ്‍ മൂലം ജീവനോപാധികള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പത്തോളം പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ല. ജനങ്ങള്‍ നേരിടുന്നത് കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് തുടങ്ങിയ കാര്യങ്ങളാണ് അടിയന്തര പ്രമേയ നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇടതുകൈകൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും നല്‍കിയാല്‍ സമ്ബദ് വ്യവസ്ഥ എങ്ങനെ പിടിച്ചുനില്‍ക്കും. ഒരുനേരത്തെ അന്നത്തിനായി അധ്വാനിക്കുന്ന പാവപ്പെട്ടവന്റെ കെെയ്യില്‍ നിന്ന് പരമാവധി ഫെെന്‍ ഈടാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇടതുകെെകൊണ്ട് അങ്ങനെ പിടിച്ചുവാങ്ങിയിട്ട് വലതുകെെകൊണ്ട് കൊട്ടിഘോഷിച്ച്‌ കിറ്റുകൊടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി ആക്ഷേപിച്ചു.

സംസ്ഥാനം നേരിടുന്നത് അതീവ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയാണെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു.  ഇനിയും കിറ്റ് കൊടുക്കുമെന്നും കിറ്റ് പാതകമല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കൊവിഡ് മൂലം ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് അറിയിച്ച ധനമന്ത്രി കൊവിഡ് പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചെന്നും സഭയെ അറിയിച്ചു.ഗുരുതര പ്രതിസന്ധി നേരിടുമ്ബോഴും പ്രഥമ പരിഗണന നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തിനാണെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed