രണ്ടുദിവസം വാക്സീന്‍ വിതരണം പൂര്‍ണമായും മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കൈവശം കോവിഡ്‌ വാക്സീന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ വാക്സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

നാളെ മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷന്‍ നിര്‍ത്തേണ്ടിവരും.  29-ാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന അറിയിപ്പ്. അങ്ങനെയെങ്കില്‍ രണ്ടുദിവസം സര്‍ക്കാര്‍ സംവിധാനം വഴിയുള്ള വാക്സീന്‍ വിതരണം പൂര്‍ണമായും മുടങ്ങും.

കേരളത്തില്‍ പതിനെട്ട് വയസിന് മുകളിലുള്ള 1.48കോടിപേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്സീന്‍ എത്തിയത്.

അതേസമയം  സ്വകാര്യ മേഖലയില്‍ വാക്സിനേഷന്‍ നടക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed