കാര്‍ഗില്‍ വിജയ് ദിവസ്: ധീരബലിദാനികളെ അനുസ്മരിച്ച്‌ രാഷ്‌ട്രപതി

ശ്രീനഗര്‍: കാര്‍ഗില്‍ വിജയ് ദിവസില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബാരാമുള്ളയിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു. ദാഗര്‍ യുദ്ധസ്മാരകത്തിലാണ് രാഷ്‌ട്രപതി കാര്‍ഗില്‍വീരന്മാര്‍ക്ക് ശ്രദ്ധാ ജ്ഞലി അര്‍പ്പിച്ചത്. കാര്‍ഗിലിലെ യുദ്ധസ്മാരകത്തില്‍ ആദ്യം നിശ്ചയിച്ച പരിപാടി കാലാ വസ്ഥ പ്രതികൂലമായതിനാല്‍ ബാരമുള്ളയിലേക്ക് മാറ്റുകയായിരുന്നു.

ധീരസൈനികരുടേത് രാജ്യം നമിക്കുന്ന വീരബലിദാനമെന്ന് രാഷ്‌ട്രപതി പറഞ്ഞു. സൈന്യ ത്തിന്റെ 19-ാം കരസേനാ ബറ്റാലിയനാണ് കാര്‍ഗിലിലെ അതിര്‍ത്തി സ്വന്തം ജീവന്‍ ബലി യര്‍പ്പിച്ചുകൊണ്ട് സംരക്ഷിച്ചത്. സമാനതകളില്ലാത്ത ധീരതയും, വീരതയും, ത്യാഗവുമാണ് സൈനികരുടേത്. ഇന്ത്യന്‍ സൈനികര്‍ ചരിത്രം രചിക്കുകയായിരുന്നുവെന്നും രാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു.

ഞായറാഴ്ചയാണ് രാഷ്‌ട്രപതി നാലു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ എത്തിച്ചേര്‍ന്നത്. യുദ്ധ സ്മാരകം സന്ദര്‍ശിച്ച ശേഷം ജമ്മുകശ്മീരിലെ സൈനിക മേധാവികളേയും സുരക്ഷാ സൈനികരേയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *