ഡോ.എ.പി.ജെ അബ്ദുല്‍ കലാം പുരസ്‌കാരം മുഹമ്മദ് ആസിഫിന്

തിരുവനന്തപുരം: ഡോ.എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ നല്‍കുന്ന എ.പി.ജെ. അബ്ദുല്‍കലാം പുരസ്‌കാരം ലോക് ബന്ധുരാജ് നാരായണ്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫിന്.

കോവിഡ് മഹാമാരിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും,സുരക്ഷാ ഉപകരണങ്ങളും നല്‍കിയതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ആസിഫിന് ഡോ.എ.പി.ജെ അബ്ദുല്‍ കലാം പുരസ്‌കാരം നല്‍കുന്നത്.

ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങാതെ നൂറിലതികം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി വരുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതി, സാധുക്കളയായ വ്യക്തികള്‍ക്ക് സ്വയംതൊഴിലിന് സഹായിക്കുന്ന ഉയിരേ പദ്ധതി, പ്രളയകാലത്തും ദുരിതകാലത്തും നടത്തിയ പദ്ധതികള്‍ തുടങ്ങി മാതൃകാ പ്രവര്‍ത്തനങ്ങളും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.

ഡോ.ഏ.പി.ജെ.അബ്ദുല്‍ കലാമിന്റെ ചരമദിനമായ ജൂലൈ 27 ന് തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ വച്ചാണ് പുരസ്‌കാരദാനം.

ബഹിരാകാശ ശാസ്ത്രജ്ഞനും മുന്‍ വി.എസ്.എസ്.സി.ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടവുമായ ഡോ.എം.സി.ദത്തന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.എം.എസ്.ഫൈസല്‍ഖാന്‍ എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *