വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ ഓട്ടത്തിനിടെ വേര്‍പ്പെട്ടു

കൊച്ചി: ഷൊര്‍ണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ ഓട്ടത്തിനിടെ വേര്‍പ്പെട്ടു. അങ്കമാലിക്കും ആലുവയ്ക്കും ഇടയിലുള്ള ചൊവ്വരയില്‍ വെച്ചാണ് ട്രെയിനിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടത്.

ട്രെയിനിന് വേഗം കുറവായതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്ന് അറ്റകുറ്റപണികള്‍ നടത്തി മണിക്കൂറുകള്‍ വൈകിയാല്‍ വേണാട് യാത്ര പുനരാരംഭിച്ചത്. എറണാകുളം സ്‌റ്റേഷനിലെത്തിയ ശേഷവും ട്രെയിനില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ അനുമതി നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *