ഐഎന്‍എല്‍ പിളര്‍ന്നു; സമാന്തര സെക്രട്ടറിയേറ്റ് ചേര്‍ന്ന് പരസ്പരം പുറത്താക്കി

കൊച്ചി: എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്‍( ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നു. പിളര്‍പ്പിന് ശേഷം ഇരുവിഭാഗം സമാന്തര സെക്രട്ടറിയേറ്റ് ചേര്‍ന്ന് പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അബ്ദുള്‍ വഹാബ് വിഭാഗം അറിയിച്ചു. കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെയാണ് അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.

ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന് കാസിം വിഭാഗം അവകാശപ്പെട്ടു.തിരിച്ച്‌ അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. അബ്ദുള്‍ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടു.

സംസ്ഥാന നേതൃയോഗത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *