സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാരത്തില്‍

കല്‍പ്പറ്റ: കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച്‌ സിറ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം അനുഷ്ഠിക്കുന്നു. കാരക്കാമല കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നുവെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം.

കോണ്‍വെന്റിലെ റൂമിന് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിക്കുന്നു. കാരയ്ക്കമല എഫ്‌സിസിക്ക് മുന്‍പിലാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *