സ്വര്‍ണവില 120 രൂപ വര്‍ദ്ധിച്ചു

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച്‌ 35,760 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4470 രൂപയായി. തുടര്‍ച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും കൂടിയത്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ്കുറഞ്ഞത്. ബുധനാഴ്ചയും സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ മൂന്നു ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണവില കൂടിയിരുന്നു.

പവന് 200 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജൂലൈ 16നും സ്വര്‍ണവില 36,200 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *