പത്മാകരനെയും എസ് രാജീവിനെയും എന്‍സിപി സസ്പെന്റ് ചെയ്തു

കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ പീഡന പരാതിയില്‍ എന്‍സിപിയില്‍ നടപടി.

എന്‍സിപി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളുമായ പത്മാകരനെയും നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനുമാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി.

പത്മാകരന് എതിരെയാണ് യുവതി പീഡന പരാതി ഉന്നയിച്ചത്. ഈ പരാതിയില്‍ നിയമ നടപടി തുടരട്ടെയെന്നാണ് എന്‍സിപി അന്വേഷണ കമ്മീഷന്റെയും പാര്‍ട്ടിയുടെയും നിലപാട്. സംഭവത്തില്‍ ഇനിയും നടപടിയുണ്ടാകുമെന്നും എന്‍സിപി ജനറല്‍ സെക്രട്ടറി കെ ആര്‍ രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *