കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

കൊച്ചി: സിനിമാതാരം കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. നാടക ലോകത്തുനിന്നും സിനിയിലെത്തിയ നടനാണ് പടന്നയില്‍. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ ഒരു കട നടത്തിയിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് പടന്നയിലെന്ന കെ.ടി. സുബ്രമണ്യന്‍ ശ്രദ്ധനേടിയത്.

ചെറുപ്പകാലം മുതല്‍ നാടകവേദിയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ച പടന്നയില്‍ ഹാസ്യരംഗം തന്മയത്വത്തോടെ കൈകാര്യം ചെയ്തിരുന്ന നാടക നടന്മാരില്‍ ഒരാളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *