പ്രതിപക്ഷ പ്രതിഷേധം:​ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും നിര്‍ത്തി വച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന്​ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോക്​സഭയും രാജ്യസഭയും ഉച്ചക്ക്​ 12 മണി വരെയാണ്​ നിര്‍ത്തിയത്​. പെഗസസ്​, കര്‍ഷക പ്രതിഷേധം, ഓക്​സിജന്‍ മരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ്​ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്​.

പാര്‍ലമെന്‍റില്‍ കര്‍ഷകപ്രതിഷേധത്തില്‍ കോണ്‍ഗ്രസ്​ എം.പി മണിചാം ടാഗോര്‍ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നല്‍കി. രാജ്യത്ത്​ ഓക്​സിജന്‍ അഭാവം മൂലം കോവിഡ്​ മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തില്‍ സി.പി.ഐ എം.പി ബിനോയ്​ വിശ്വവും നോട്ടീസ്​ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *