മകന്റെ ചികിത്സയ്ക്കായി കനിവുള്ളവരുടെ സഹായത്തിനായി ക്യാന്‍സര്‍രോഗിയായ മാതാവ് കേഴുന്നു

അപകടത്തില്‍പ്പെട്ട് ഐസിയുവില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന മകന്റെ ചികിത്സയ്ക്കായി കനിവുള്ളവരുടെ സഹായത്തിനായി ക്യാന്‍സര്‍രോഗിയായ മാതാവ് കേഴുന്നു

”എന്റെ മകന്‍ പ്രസാദ് (38) കഴിഞ്ഞ എട്ടാം തീയതി പേരൂര്‍ക്കട റോഡില്‍വച്ച് കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് തലയ്ക്ക് ഗരുതരപരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ന്യൂറോ ഐ സിയുവില്‍ കഴിയുകാണ്.അടിയന്തരമായി തലയ്ക്ക് ശസ്ത്രക്രിയ വേണമെന്നും ശ്വാസനാളത്തില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചെങ്കില്‍ മാത്രമേ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ക്യാന്‍സര്‍ രോഗിയായ ഞാന്‍ ഏറെക്കാലമായി ശസ്ത്രക്രിയ കഴിഞ്ഞ്‌ചികിത്സയിലാണ്. പ്രത്യേകിച്ച് ജോലികളൊന്നും ഇല്ലാത്ത എനിക്ക് കനിവുള്ളവരുടെ സാമ്പത്തിക സഹായം ലഭിച്ചുവെങ്കില്‍ മാത്രമേ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. നിലവിലുള്ള സാഹചര്യത്തില്‍ ഭാരിച്ച ചികിത്സാ ചെലവ് ഉണ്ടായിട്ടുള്ളതാണ്. മകന്റെ ജീവനുവേണ്ടി സ്വമനസ്സുകള്‍ തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം എന്റെ അക്കൗണ്ടേലിക്ക് അയച്ചുതരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.”

മാതാവ് : സുമതിയമ്മ

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

SUMATHY. T
Account No: 36973748419
IFSC: SBIN0070581
Bank: SBI
Branch: AKKULAM, THIRUVANANTHAPURAM

CONTACT: 6238895682, 8943822045.

 

 

Leave a Reply

Your email address will not be published. Required fields are marked *