കോവിഡ് മരണത്തിന് നഷ്ടപരിഹാരം; കൂടുതല്‍ സമയം തേടി കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സഹായ ധനം നല്‍കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഇതിന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന് ജൂണ്‍ 30നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ആറാഴ്ചയ്ക്കം ഇതിനു മാര്‍ഗ നിര്‍ദ്ദേശം തയാറാക്കാന്‍ കോടതി ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed