രക്തത്തെക്കാള്‍ വില ഇന്ധനത്തിന് : ടി ശരത്ചന്ദ്രപ്രസാദ്

തിരുവനന്തപുരം: രക്തത്തെക്കാള്‍ വില ഇന്ധനത്തിനു നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ത്യയിലെന്ന് കോണ്‍ഗ്രസ് തേവാവ് ടി. ശരത്ചന്ദ്രപ്രസാദ്.

ഇന്ധനവില വര്‍ധനവിനെതിരെ വഞ്ചിയൂര്‍ മണ്ഡലം പേട്ട വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറ്റൂര്‍ മൂന്നുമുക്കില്‍ നടന്ന ജനകീയ ഒപ്പ് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് ജനങ്ങള്‍ പട്ടിണിയിലേക്കും വറുതിയിലേക്കും നീങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ചേര്‍ന്നു ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാരിന്റേത്. നേരത്തെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാനത്തു ജനങ്ങള്‍ക്ക് നല്‍കിയ ഇളവ് ഇപ്പോഴത്തെ സര്‍ക്കാര്‍ നല്‍കാത്തത് വഞ്ചനയും നന്ദികേടുമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ കൗണ്‍സിലര്‍ ഡി അനില്‍കുമാര്‍, വി.വിജയകുമാര്‍,. എ.കെ. നിസ്സാര്‍, കെ. ഗോപാലകൃഷ്ണന്‍, ശശാങ്കന്‍, വി. ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പു ശേഖരണത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *