പെട്രോൾ വില ലിറ്ററിന് 30 പൈസ കൂട്ടി

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 102 രൂപ കടന്നു. 102 രൂപ 6 പൈസയാണ് കൊച്ചിയിൽ പെട്രോൾ വില . ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന്​ 103 രൂപ 95 പൈസയാണ് വില. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസ. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ ആറു പൈസയാണ്.

ഡീസല്‍ വില കോഴിക്കോട് ലിറ്ററിന്​ 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *