അതിജീവന സമരം നടത്തി ബ്യൂട്ടി പാര്‍ലേഴ്‌സ് ഓണേഴ്‌സ് സമിതി

പത്തനംതിട്ട: ബ്യൂട്ടി പാര്‍ലര്‍ മേഖലയിലെ പ്രതിസന്ധികള്‍ പരിഹിക്കണമെന്നാവശ്യപ്പെട്ട് ബ്യൂൂട്ടി പാര്‍ലേഴ്‌സ് ഓണേഴ്‌സ്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ അതിജീവന സമരം നടത്തി.

അശാസ്ത്രീയമായ ടിപിആര്‍ നിര്‍ണയം പുനക്രമീകരിക്കുക, ബ്യൂട്ടി പാര്‍ലര്‍ മേഖലയ്ക്ക് മിതമായ പരിശനിലക്കിലും ലളിതവ്യവസ്ഥയിലും വായ്പ അനുവദിക്കുക, ബ്യൂട്ടി പാര്‍ലറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.

ബ്യൂട്ടി പാര്‍ലേഴ്‌സ് ഓണേഴ്‌സ് സമിതി സ്റ്റേറ്റ് സെക്രട്ടറി റജീന സലീം സമരം ഉദ്ഘാടനം ചെയ്തു. മെറീനതോമസ്, ജലജ ഉണ്ണി കൃഷ്ണന്‍, വ്യാപാര വ്യവസായി ജില്ലാ സെക്രട്ടറി റോഷന്‍ ജേക്കബ്, വ്യാപാരി വ്യവസായി സമിതി ിജില്ലാ ട്രഷറര്‍ ജയപ്രകാശ്, അയൂബ് കുരുവിള, മൈലുക്ക് സുനില്‍്, ജഗത്പ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *