സ്വര്‍ണ്ണവില പവന് 120 രൂപ കൂടി

കൊച്ചി: നാല് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും മുകളിലേക്ക്. 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,840 രൂപയിലേക്ക് എത്തിയിട്ടുണ്ട്. അതേ സമയം ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 15 രൂപ വര്‍ധിച്ച്‌ 4480 രൂപയിലേക്കും എത്തിയിട്ടുണ്ട്. ജൂലൈയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കാണിത്.

ജൂലൈ ആദ്യം മുതല്‍ സ്വര്‍ണ്ണവില വര്‍ധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇതിനിടെ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. ഈ മാസം ആദ്യം 35,200 രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണവില വര്‍ധിക്കുകയായിരുന്നു.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിപണിയില്‍ നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ വില ട്രോയ് ഔണ്‍സിന് 1,807, 22 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഡോളര്‍ നിരക്കിലെ ഇടിവാണ് സ്വര്‍ണ്ണവിലയിലെ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് 1,790, 49 ഡോളറിലേക്ക് മൂല്യം താഴ്ന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണി എംസിഎക്സില്‍ 24 ക്യാരറ്റ് പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47, 881 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ജൂണില്‍ എംസിഎക്സില്‍ സ്വര്‍ണ്ണത്തിന്റെ വില ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധനവുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *