ശബരിമല കര്‍ക്കിടക മാസ പൂജ; പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശന അനുമതി

പത്തനംതിട്ട: ശബരിമലയില്‍ കര്‍ക്കിടക മാസ പൂജയ്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയായിരിക്കും പ്രവേശനം. 48 മണിക്കൂര്‍ മുമ്ബെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

രണ്ട് ഡോസ് കോവിഡ് വാക്‌സീനെടുത്തവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നിലക്കലില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അടുത്ത വെള്ളിയാഴ്ച വൈകിട്ട് കര്‍ക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കും. 21ന് രാത്രി നട അടക്കും.

Leave a Reply

Your email address will not be published. Required fields are marked *