ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ജമ്മു: ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത് .ഭീകരര്‍ക്കായുള്ള തെരച്ചിലിനായി സാധാരണക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട ഭീകരരെല്ലാം നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കറുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. നിരവധി ഭീകരാക്രമണ കേസുകളിലും അതിക്രമങ്ങളിലും ഉള്‍പ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമാണ് കൊല്ലപ്പെട്ട ഭീകരരെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *