45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് 1,147 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തത്.
ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചത്. പ്ലാസ്റ്റിക് പൗച്ചിനുള്ളിലാക്കി സീറ്റിനടിയിലെ ലൈഫ് ജാക്കറ്റ് കിറ്റിനകത്താണ ഒളിപ്പിച്ചത്. പിന്നീട് ശുചീകരണ തൊഴിലാളിയെ ഉപയോഗിച്ച് പുറത്തുകടത്താനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

You may missed