തിരുവനന്തപുരത്ത് 1,060 പേര്‍ക്കുകൂടി കോവിഡ്‌

തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് 1,060 പേര്‍ക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 643 പേര്‍ രോഗമുക്തരായി. 7.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 9,416 പേര്‍ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 944 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുതുതായി 2,767 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2,105 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34,784 ആയി.

Leave a Reply

Your email address will not be published. Required fields are marked *