ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കാനുള്ള നടപടി തുടങ്ങി: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാട്ടാക്കട മണ്ഡലത്തിൽ കെ.എസ്.എഫ്.ഇയുടെ വിദ്യാസഹായ പദ്ധതിയും ഐ.ബി. സതീഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് അംഗൻവാടികൾക്കു ടെലിവിഷൻ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ടു സംവദിക്കുന്നതിനുള്ള പുതിയ ആപ്ലിക്കേഷൻ നിർമിച്ച് ലൈവ് ക്ലാസുകൾ ആരംഭിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അധ്യാപകരേയും സഹപാഠികളേയും നേരിട്ടു കാണാനും സംവദിക്കാനുമുള്ള സാഹചര്യം ഇതുവഴി സാധ്യമാകും. ഓൺലൈൻ ക്ലാസുകൾക്ക് മുൻവർഷങ്ങളിലുള്ള പോരായ്മകളെല്ലാം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

നരുവാമൂട് മഹാലക്ഷ്മി കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീനകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, വൈസ് പ്രസിഡന്റ് ബി. ശശികല, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വി. വിജയൻ, വി. ബിന്ദു, സി.ആർ. സൂനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. മനോജ്, വി. ലതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ കെ. രാകേഷ്, ജെ. രാജേഷ്, സുജാത, മൂക്കുനട സജികുമാർ, എം.എൽ. മാലിനി, എസ്. സരിത, എൽ.എസ്. ശാലിനി, ഡി.എസ്. ശാരിക, ഭഗവതിനട ശിവകുമാർ, പെരിങ്ങമ്മല വിജയൻ, വി. പ്രീത, എസ്.ആർ. അനുശ്രീ, ടി.എസ്. ഗീത, കെ. അമ്പിളി, എസ്.എസ്. കവിതമോൾ, കെ. തമ്പി, പള്ളിച്ചൽ സതീഷ്, ഇ.ബി. വിനോദ് കുമാർ, കെ.എസ്.എഫ്.ഇ. റീജിയണൽ മാനേജർ വിജയകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.വി. സുരേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *