ഫാ സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധം; കോണ്‍ഗ്രസ് ദീപം തെളിയിക്കും

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കോണ്‍ഗ്രസ് ദീപം തെളിയിച്ച്‌ പ്രതിഷേധിക്കും.

സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂടഭീകരതയ്ക്കെതിരെയാണ് ദീപം തെളിയിക്കല്‍.കെപിസിസിയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍്റ് കെ സുധാകരന്‍ പറഞ്ഞു.

‘നീതിയുടെ നിലവിളി’ എന്ന പേരില്‍ വരുന്ന 9 ന് കെപിസിസിയുടെ ആഭിമുഖ്യത്തില്‍ 280 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി നടക്കും. സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദീപം തെളിയിക്കും.കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.

ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്നമായ മനുഷ്യാവകാശ ലംഘനവുമാണ്. പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള രോഗങ്ങളുണ്ടായിരുന്ന സ്റ്റാന്‍ സ്വാമിക്ക് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചിരുന്നു. എട്ടുമാസത്തോളം ജയിലില്‍ നരകയാതന അനുഭവിച്ച അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണ് – സുധാകരന്‍ ചൂണ്ടിക്കാട്ടി.

സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും മരണം വൈകാതെ സംഭവിക്കുമെന്നുള്ള അദ്ദേഹത്തിന്‍്റെ മുന്നറിയിപ്പ് പോലും ആരും ഗൗരവത്തിലെടുത്തില്ല.രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും നീതിക്ക് വേണ്ടിയുള്ള നിലവിളിയെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തതെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *