മുരിങ്ങൂര്‍ പീഡനകേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തൃശ്ശൂര്‍: കായിക താരം മയൂഖ ജോണി ഉന്നയിച്ച മുരിങ്ങൂര്‍ പീഡനക്കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഡി ജി പി ഉത്തരവ് ഇറക്കി. തൃശൂര്‍ റൂറല്‍ എസ് പി ജി പൂങ്കുഴലിയുടെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പീഡനത്തിന് ഇരയായ യുവതി റൂറല്‍ എസ് പിക്കെതിരെയും അന്വേഷണ സംഘത്തിനെതിരെയും തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് എസ് പി കേസ് മറ്റൊരു ഏജന്‍സിക്ക് നല്‍കാന്‍ അഭ്യര്‍ഥിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *