മുകേഷ് എംഎല്‍എക്കെതിരെ ബാലാവകാശ കമ്മീഷന് എംഎസ്‌എഫ് പരാതി നല്‍കി

കോഴിക്കോട്‌: സഹായം തേടി വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മുകേഷ് എംഎല്‍എക്കെതിരെ എംഎസ്‌എഫ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി.

സഹായം അഭ്യര്‍ത്ഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. എംഎസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതിക്കാരന്‍.

സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൊല്ലം എംഎല്‍എ മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എംഎസ്‌എഫ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ എംഎല്‍എക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *