കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് സാദ്ധ്യത: ഇന്റലിജന്‍സ് മുന്നറിയിപ്പ്

തിരുവനന്തപുരം:കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണ സാദ്ധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ജമ്മു കാശ്മീര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 27ന് നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാദ്ധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തി്റെ തീരപ്രദേശം ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീരിലെ

ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *