ടിപിആര്‍ 10 ല്‍ കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കണം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധത്തിനായി ഏറപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രാജസ്ഥാന്‍, അസം, പശളചിമ ബംഗാള്‍, കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ടെസ്റ്റ്, ട്രാക്കിങ്ങ് ഉള്‍പ്പെടെ അധിഷ്ഠിതമായ പ്രതിരോധം ശക്തിപ്പെടുത്താനും കത്തില്‍ ആവശ്യപ്പെട്ടിടടുണ്ട്.നിയന്ത്രണങ്ങ ള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയഗ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed