കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച: പ്രധാനപ്രതി സൂഫിയാന് കസ്റ്റഡിയില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ പ്രധാനപ്രതി കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന് (31) പോലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് സൂഫിയാനെ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണ കടത്തില്‍ കൊടുവള്ളി സംഘത്തിന്റെ മുഖ്യ ആസൂത്രകനാണ് സൂഫിയാന്. സംഭവ ദിവസം സൂഫിയാന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നതായി മലപ്പുറം എസ്.പി സുജിത് ദാസ് പറഞ്ഞു.
കൊണ്ടോട്ടി ഡിവൈഎസ്പി ഓഫിസില്‍ സൂഫിയാനെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചയാളാണ് സൂഫിയാനാണെന്നാണ് കരുതുന്നത്. കേസില്‍ രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
സൂഫിയാന് നേരത്തേ രണ്ട് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോഫെപോസ നിലനില്‍ക്കുന്നുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലിലും സൂഫിയന്‍ കിടന്നിട്ടുണ്ട്.