സ്വര്‍ണക്കടത്ത് കേസ്: യുഎ ഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെക്കും കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെക്കും കസ്റ്റംസ് നോട്ടീസ് നല്‍കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അന്വേഷണത്തില്‍ ഇരുവരും നിയമനടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയം വഴിയാണ് യുഇഎയ്ക്ക് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജനറലിനും, അറ്റാഷെക്കുമെതിരെ നടപടിയുമായി നീങ്ങാന്‍ കസ്റ്റംസിന് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയിരുന്നു. കസ്റ്റംസ് കണ്ടെത്തിയ അന്വേഷണ വിവരങ്ങള്‍ പെന്‍ഡ്രൈവില്‍ ഉള്‍പ്പെടുത്തി ഏംബസിക്ക് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *