ഇന്ത്യയുടെ അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ഒഡീഷ തീരത്താണു മിസൈല്‍ പരീക്ഷിച്ചത്. അഗ്‌നി ശ്രേണിയിലുള്ള മിസൈലുകളുടെ അത്യാധുനിക പതിപ്പാണ് അഗ്‌നി പ്രൈം. ഭുവനേശ്വറിനു 150 കിലോമീറ്റര്‍ കിഴക്ക് ഡോ. എ പി ജെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്നാണു മിസൈല്‍ തൊടുത്തത്.

കൃത്യമായ പാത പിന്തുടര്‍ന്ന് എല്ലാ ദൗത്യലക്ഷ്യങ്ങളും കൃത്യതയോടെ അഗ്‌നി പ്രൈം പാലിച്ചെന്നു ഡി ആര്‍ ഡി ഒ അറിയിച്ചു. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. രണ്ട് ദിവസം മുന്‍പ് ഒഡീഷയിലെ ചാന്ദിപുരില്‍ ‘പിനാക’ റോകെറ്റ് ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *